വാഫി, വഫിയ്യ കോഴ്സുകളുടെ സിലബസ് പരിഷ്കരണവുമായി ബന്ധപ്പെട്ട് സിലബസിൽ വരാനിരിക്കുന്ന നൂതന മാറ്റങ്ങളെ പരിചയപ്പെടുത്തിയുള്ള ഓൺലൈൻ സിലബസ് ഓറിയന്റേഷൻ പ്രോഗ്രാമുകൾ സമാപിച്ചു.
തംഹീദിയ്യ, ആലിയ, പി ജി ഘട്ടങ്ങളിലെ സുപ്രധാന മാറ്റങ്ങളും, ഓരോ ഘട്ടങ്ങളുടെയും പ്രത്യേകതയും പരിചയപ്പെടുത്തിയുള്ളതായിരുന്നു സിലബസ് ഓറിയന്റേഷനുകൾ.
ഓഗസ്റ്റ് 22 (ശനി), സെപ്റ്റംബർ 2 (ബുധൻ) തിയ്യതികളിലായി നടന്ന തംഹീദിയ, ആലിയ - പിജി സിലബസ് ഒറിയന്റേഷനുകളിൽ കരിക്കുലം ലക്ഷ്യങ്ങൾ, പ്രായോഗിക രീതികൾ, സിലബസിലെ സുപ്രധാന മാറ്റങ്ങൾ, ഈസി അറബിക് ത്രൂ LSRW, ടീച്ചിങ് സ്ട്രാറ്റജീസ് ഓഫ് പി ജി, പരീക്ഷ: നവീന രീതികൾ, ഉറുദു സിലബസ്, ഈസി ഇംഗ്ലീഷ് ത്രൂ LSRW എന്നീ സെഷനുകൾ നടന്നു. CIC കോർഡിനേറ്റർ അബ്ദുൽ ഹകീം ഫൈസി ആദ്യശ്ശേരി, ഇബ്റാഹീം ഫൈസി ഉഗ്രപുരം, അബ്ദുൽ ഖാദർ വാഫി, ഡോ. ഹിഷാം വാഫി, ഹസൻ വാഫി, അബ്ദുസലാം വാഫി, അബ്ദുറഊഫ് വാഫി, ഡോ. അബ്ദുൽ ബർറ് വാഫി തുടങ്ങിയ പ്രമുഖർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. തംഹീദിയ്യ, ആലിയ - പിജി സിലബസ് ഓറിയന്റേഷനുകളിലായി 500 ൽ പരം അധ്യാപക അധ്യാപികമാർ പങ്കെടുത്തു .
ഔദ്യോഗിക വെബ്സൈറ്റ്
http://wafyonline.com/
സഹായങ്ങൾക്കായി വിളിക്കാം:
(ഓഫീസ് സമയം 10:00 AM - 05:00 PM)
+917025687788
+919349677788
+919497313222
പുതിയ വാർത്തകൾ അറിയാൻ:
CIC Official Facebook Page:
https://www.facebook.com/wafycic/
CIC Official Youtube Channel:
https://www.youtube.com/c/WAFYUPDATES/
CIC Official Telegram Channel:
https://t.me/wafyupdates/
#WAFY_UPDATES [115]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/917591944394
pro.wafycic@gmail.com
03/09/2020