പുതുതായി അഫിലിയേഷൻ നേടിയ വാഫി വഫിയ്യ കോളേജുകളുടെ ഓറിയന്റേഷൻ ഇന്ന് (സെപ്റ്റംബർ 10, 2020) രാവിലെ 11 മണിക്ക് വഫിയ്യ ക്യാമ്പസ് പാങ്ങിൽ വെച്ച് നടന്നു. 2020-21 അധ്യായന വർഷത്തിൽ അഫിലിയേഷൻ നേടിയ റഹ്മാനിയ ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ് ഇരിക്കൂർ, വി എ എം ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ് ഫോർ ഗേൾസ് ചാപ്പനങ്ങാടി, കണ്ണിയത്ത് അഹമ്മദ് മുസ്‌ലിയാർ ഇസ്‌ലാമിക് ആൻഡ് ആർട്സ് കോളേജ് വാഴക്കാട് എന്നീ കോളേജുകളുടെ അധ്യാപക മാനേജ്മെൻറ് പ്രതിനിധികളും സി ഐ സി നേതാക്കളും പരിപാടിയിൽ സംബന്ധിച്ചു. സി ഐ സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അസി. കോർഡിനേറ്റർ ഡോ. അബ്ദുൽ ബർറ് വാഫി, അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. താജുദ്ദീൻ വാഫി, പാങ്ങ് വഫിയ്യ ക്യാമ്പസ് ഡയറക്ടർ ഇബ്രാഹിം ഫൈസി റിപ്പൺ, ക്യാമ്പസ് ഡീൻ ഡോ. സലാഹുദ്ധീൻ വാഫി, AEO അബ്ദുൽ ഹക്കീം വാഫി, DAO അഹ്മദ് ഷമീം വാഫി, എന്നിവർ 'സി ഐ സി നയങ്ങളും നിലപാടുകളും', 'അക്കാഡമിക് മാനേജ്മെൻറ്', 'ഓഫീസ് മാനേജ്മെൻറ്, എന്നിങ്ങനെ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി.