Media Desk


Media Desk (News)


കരിക്കുലം റിവൈസിംഗ്

വിദ്യാപീഠങ്ങൾ അവയുടെ പാഠ്യപദ്ധതികൾ കാലോചിതമായി പുതുക്കിക്കൊണ്ടിരിക്കാറുണ്ട്. വാഫി വഫിയ്യ കരിക്കുലം പലവട്ടം CIC പുതുക്കിയിട്ടുണ്ട്. 19/9/020 നു പാങ്ങ് വാഫി കാമ്പസിൽ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ, 'സമസ്ത' ജനറൽ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി ഉസ്താദിൻ്റെ സാന്നിധ്യത്തിൽ ചേർന്ന അക്കാഡമിക് കൗൺസിൽ സിലബസ്സിൽ പുതിയ മാറ്റങ്ങൾക്ക് അംഗീകാരം നൽകിയിയിരിക്കുന്നു.

പ്രധാനമാറ്റങ്ങൾ ഇവയാണ്:

  1. ക്രിട്ടിക്കൽ തിങ്കിങ്ങിനു ഊന്നൽകൂട്ടി.
  2. പ്രൈമറി ഘട്ടം അറബി, ഇംഗ്ലീഷ് ഭാഷാ പഠനത്തിനു വേണ്ടി ഏകദേശം പൂർണ്ണമായി മാറ്റിവെച്ചു. (ഡിഗ്രി ഘട്ടത്തിൽ വിഷയ പഠനത്തിനു അന്യ ഭാഷ തടസ്സം സൃഷ്ടിക്കാതിരിക്കാനാണിത്)
  3. Integrated Degree: ആദ്യ 6 സെമസ്റ്ററുകളിൽ (ടോട്ടൽ) 80% മാർക്ക് നേടുന്നവർക്ക് നേരിട്ടു പിജിയിലേക്ക് കടക്കാം. നിലവിലുള്ള നാല് വർഷ ഹോണേഴ്സ് തുടരും.
  4. വാഫി-വഫിയ്യ (ആൺ-പെൺ) സിലബസ്സ് ഏകീകരിച്ചു.
  5. പ്രാഥമിക ഘട്ടം മുതൽ ആപ്റ്റിറ്റ്യൂട് തിരിച്ചറിഞ്ഞു കോ-കരിക്കുലർ ആക്റ്റിവിറ്റികളിലൂടെ വിദ്യാർത്ഥി-വിദ്യാർത്ഥിനികളുടെ വ്യക്തിത്വ വികസനം കൂടുതൽ സാധ്യമാക്കും.
  6. കൺസോളിഡേഷൻ, ഓപ്പൺ ബുക്ക്, ഓഫ് സിലബസ്സ്, അപ്ലൈഡ് ഗ്രാമർ തുടങ്ങിയ എക്സാമുകൾ പുതുതായി ഉൾപ്പെടുത്തും.

 

  • പി.ജി തലത്തിലെ വിവിധ വിഷയങ്ങളുടെ ബോർഡ് ഓഫ് സ്റ്റഡീസിനും.
  • പിജി ഡെസർട്ടേഷൻ ഗൈഡ് ഷിപ്പിനും കുറെയധികം ഫാക്കൽറ്റീസ് വേണം. സന്നദ്ധർ ബന്ധപ്പെടണമെന്നപേക്ഷിക്കുന്നു. (ഫോൺ: +919847804541).

രണ്ടര വർഷത്തിലേറെയായി ഈ മാറ്റങ്ങൾക്കായി അണിയറയിൽ കുറേ പേർ കഠിന പ്രയത്നം നടത്തി. എല്ലാവർക്കും പടച്ചവൻ തക്ക പ്രതിഫലം നൽകട്ടെ. ആമീൻ.

അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി
(വാഫി - വഫിയ്യ കോർഡിനേറ്റർ)

‌‌‌

#WAFY_UPDATES [119]
Media Desk, CIC Headquarters
Coordination of Islamic Colleges - CIC
http://wa.me/919349677788


pro.wafycic@gmail.com
19/09/2020