Media Desk


Media Desk (News)


തംഹീദിയ്യ പാരൻ്റിംഗ് ക്ലാസ് സമാപിച്ചു

2020-21 അധ്യയനവർഷത്തിൽ 64 വാഫി, വഫിയ്യ കോളേജുകളിലേക്ക്‌  പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഒക്ടോബർ 17, 18, 19 തിയ്യതികളിൽ ആറു സെഷനുകളിലായി Zoom വഴി പാരൻ്റിംഗ് ക്ലാസുകൾ നടന്നു. 64 വാഫി, വഫിയ്യ, വഫിയ്യ ഡേ
 കോളേജുകളിൽ നിന്നായി 1700 ലധികം രക്ഷിതാക്കളും 100 ഓളം അധ്യാപകരും പാരൻ്റിംഗ് ക്ലാസുകളിൽ പങ്കെടുത്തു. സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അസി. കോർഡിനേറ്റർ ഡോ. അബ്ദുൽ ബറ്ർ വാഫി, പ്രഗൽഭ ട്രൈനർ ഇഖ്ബാൽ വാഫി എന്നിവർ  കോർഡിനേറ്റർ ടോക്ക്, ഇന്ററാക്ഷൻ, പാരൻറിംഗ് ടോക്ക് എന്നീ സെഷനുകൾക്ക് നേതൃത്വം നൽകി. 

#WAFY_UPDATES [121]
Media Desk
Coordination of Islamic Colleges - CIC
http://wa.me/919349677788
pro.wafycic@gmail.com
23/10/2020