പാങ്ങ്: കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസി (സി.ഐ.സി) ൻ്റെ വാർഷിക സെനറ്റ് യോഗം (ജനറൽ ബോഡി) നവംബർ 29 ഞായർ 10:00 AM ന് പാങ്ങ് വഫിയ്യ കാമ്പസിൽ വെച്ച് നടക്കും. സി.ഐ.സി യുമായി അഫിലിയേറ്റ് ചെയ്ത അക്കാദമിക് സ്ഥാപനങ്ങളുടെ മത, ഭൗതിക വകുപ്പ് മേധാവികളിൽ നിന്നും അക്കാദമിക് സ്ഥാനക്രമത്തിൽ തെരഞ്ഞെടുക്കപ്പെടുന്ന മുമ്മൂന്ന് പേരും ഭരണ സമിതി ഔദ്യോഗിക ഭാരവാഹികളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന മുമ്മൂന്ന് പേരും അടങ്ങുന്നതാണ് സി.ഐ.സി സെനറ്റ്. ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗിൽ എക്സിക്യുട്ടീവ് അംഗമായ സി.ഐ.സി യുടെ ഈ പരമാധികാര സഭയിൽ 540 അംഗങ്ങളാണ് ഉള്ളത്. നിലവിൽ 90 വാഫി, വഫിയ്യ സ്ഥാപനങ്ങൾ സി.ഐ.സി യോട് അഫിലിയേറ്റ് ചെയ്തിട്ടുണ്ട്. സി.ഐ.സി റെക്റ്റർ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി, ട്രഷറർ അലി ഫൈസി പാറൽ, അസ്സി. റെക്റ്റർമാർ, അസ്സി.കോർഡിനേറ്റർമാർ, മറ്റു ഭരണകർത്താക്കൾ, വിവിധ വകുപ്പ് മേധാവികൾ തുടങ്ങിയവർ സംബന്ധിക്കും.
നിലവിലെ കോവിഡ് പ്രോട്ടോകോൾ പ്രകാരം അംഗ സ്ഥാപനങ്ങളിലെ ഒരു സെനറ്റ് മെമ്പർ നേരിട്ടും മറ്റുള്ളവർ ഓൺലൈനായും പങ്കെടുക്കും.
#WAFY_UPDATES [123]
Media Desk
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com
28/11/2020