Media Desk


Media Desk (News)


വാഫി അധ്യാപക ശില്പശാല സമാപിച്ചു

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് - സി.ഐ.സി ക്ക് കീഴിൽ അഫിലിയേറ്റ് ചെയ്ത 54 വാഫി കോളേജുകളിലെ അധ്യാപകർക്കായുള്ള വാഫി അധ്യാപക ശില്പശാല പാങ്ങ് വഫിയ്യ ക്യാമ്പസിൽ വെച്ച് നടന്നു. ഡിസംബർ 17, 19, 21 തിയ്യതികളിലായി യഥാക്രമം തംഹീദിയ്യ, ആലിയ, പിജി ഘട്ടങ്ങളിലെ അധ്യാപകർക്കായാണ് ശില്പശാലകൾ നടന്നത്. പുതിയ സിലബസിന്റെ പ്രായോഗിക രീതികൾ പരിചയപ്പെടുത്തിയുള്ള Effective Communication, New Methods of Aptitude Testing, Students after Thamheediyya, Aliya & PG Phases, Exam Methods, ICS Exams & Finishing, Let's Practice LSRW, Importance of Subject Oriented Study, Options & Its Benefits, Logical Reasoning, Approach Towards PG Syllabus, Main Changes in Departments, Thesis & Research Methodology എന്നീ വ്യത്യസ്ത സെഷനുകൾ നടന്നു. സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അസിസ്റ്റന്റ് കോർഡിനേറ്റർമാരായ ഹബീബുള്ള ഫൈസി, ഡോ. അബ്ദുൽ ബർറ് വാഫി, ഡോ. മുഹമ്മദ് അലി വാഫി, ഹസ്സൻ വാഫി, ഇബ്രാഹിം ഫൈസി ഉഗ്രപുരം (പരീക്ഷാ ബോർഡ് മെമ്പർ സെക്രട്ടറി), ഹക്കീം വാഫി രാമൻകുളം, അബ്ദുൽ ഷുക്കൂർ വാഫി (തംഹീദിയ്യ കോർഡിനേറ്റർമാർ), കബീർ വാഫി, സുഹൈൽ എ.പി. വാഫി (ആലിയ കോർഡിനേറ്റർമാർ), റഷീദ് വാഫി (പിജി കോർഡിനേറ്റർ) എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. തംഹീദിയ്യ, ആലിയ, പി.ജി. ഘട്ടങ്ങളിലായി 350 ഓളം അധ്യാപകർ പങ്കെടുത്തു.

#WAFY_UPDATES [126]
Media Desk
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com
21/12/2020