Media Desk


Media Desk (News)


വഫിയ്യ ഡിസ്റ്റൻസ് പി.ജി ഓറിയന്റേഷൻ പ്രോഗ്രാം

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസി(സി.ഐ.സി)ന്റെ ഡിസ്റ്റൻസ് എജുക്കേഷൻ വിഭാഗത്തിന് കീഴിൽ വഫിയ്യ പി.ജി കോഴ്സ് ചെയ്യുന്ന വിദ്യാർത്ഥിനികൾക്ക് ഏകദിന ഓറിയന്റേഷൻ പ്രോഗാം ജനുവരി 9 (ശനി) 10:00 AM മുതൽ 05:00 PM വരെ വളവന്നൂർ ബാഫഖി കാമ്പസിൽ വെച്ച് നടന്നു. സി.ഐ.സി കോഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി, അസിസ്റ്റൻറ് കോർഡിനേറ്റർമാരായ ഹബീബുള്ള ഫൈസി, ഡോ. അബ്ദുൽ ബർറ് വാഫി, കാളികാവ് വാഫി കാമ്പസ് അസി. ഡീൻ ഡോ. അയ്യൂബ് വാഫി, സി.ഐ.സി

അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി അലി ഹുസൈൻ വാഫി എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. ഒന്നാം വർഷ പി.ജി വിദ്യാർഥിനികളാണ് പരിപാടിയിൽ പങ്കെടുത്തത്. വാഫി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ഡയറക്ടർ അടിമാലി മുഹമ്മദ് ഫൈസി ആമുഖ ഭാഷണവും മെമ്പർ സെക്രട്ടറി ഡോ. നൗഫൽ വാഫി നന്ദിയും പറഞ്ഞു. മത ഭൗതിക രംഗങ്ങളിൽ വ്യത്യസ്ത പ്രായത്തിലുള്ളവർക്ക് വിവിധ കോഴ്സുകൾ ആവിഷ്കരിച്ച് നടപ്പാക്കാനായി ഈ അധ്യയന വർഷം മുതലാണ് സി.ഐ.സി ക്ക് കീഴിൽ വിദ്യൂര വിദ്യാഭ്യാസ വിഭാഗം നിലവിൽ വന്നത്.

#WAFY_UPDATES [128]

Media Desk
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com
11/01/2021