Media Desk


Media Desk (News)


വാഫി വഫിയ്യ: ബോർഡ് ഓഫ് സ്റ്റഡീസുകൾ നിലവിൽവന്നു

വാഫി വഫിയ്യ: ബോർഡ് ഓഫ് സ്റ്റഡീസുകൾ നിലവിൽവന്നു
 

പാങ്ങ്( മലപ്പുറം): അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റി അംഗത്വമുള്ള വാഫി വഫിയ്യയുടെ കരിക്കുലം നിർവ്വഹണത്തിന് വിവിധ വിഷയങ്ങളിൽ 19 ബോർഡ് ഓഫ് സ്റ്റഡീസുകൾ നിലവിൽവന്നു. ഖുർആൻ, ഹദീസ്, ശരീഅ, ഇസ്ലാമിക് ബാങ്കിംഗ്, വേൾഡ് ഇസ്ലാമിക് ഹിസ്റ്ററി, ഇന്ത്യൻ ഇസ്ലാമിക് ഹിസ്റ്ററി, അഖീദ, അറബി സാഹിത്യം, അറബി ഭാഷാ സ്കിൽസ്, ഫിലോസഫി, അറബിക് ലാംഗ്വേജ്, ലൈഫ് സ്കിൽസ് & ഫിനിഷിംഗ്, മൾട്ടി ഡിസിപ്ലിനറി സ്റ്റഡീസ്, റിലീജിയൻസ് ആൻഡ് തോട്ട്സ്, സൈക്കോളജി, സെലക്റ്റട് സബ്ജക്റ്റസ്, ഫോറിൻ & ഇന്ത്യൻ ലാംഗ്വേജസ്, ഐ.ടി, ഹോം സയൻസ് എന്നീ വിഭാഗങ്ങൾക്കാണ് പ്രത്യേക ബോർഡുകൾ നിലവിൽ വന്നത്.

മലപ്പുറം പാങ്ങ് വാഫി കാമ്പസിൽ നടന്ന മീറ്റിൽ സി.ഐ.സി കോർഡിനേറ്റർ പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യ പ്രഭാഷണം നടത്തി.

ഡോ.മുഹമ്മദലി വാഫി ചെമ്പുലങ്ങാട് ഉദ്ഘാടനം ചെയ്തു. അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി അലി ഹുസൈൻ വാഫി, പരീക്ഷാ ബേർഡ് മെമ്പർ സെക്രട്ടറി ഇബ്രാഹിം ഫൈസി ഉഗ്രപുരം എന്നിവർ സംസാരിച്ചു. ഡോ.അബ്ദുൽ ബർറ് വാഫി, അൽത്താഫ് വാഫി എന്നിവർ സംബന്ധിച്ചു. ബോർഡ് ഓഫ് സ്റ്റഡീസ് ഡയറക്ടർ ഡോ. ലുക്മാൻ വാഫി സ്വാഗതവും അസി.ഡയറക്ടർ ലിയാഉദ്ദീൻ വാഫി നന്ദിയും പറഞ്ഞു.

#WAFY_UPDATES [129]

Media Desk
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com
25/01/2021