Media Desk


Media Desk (News)


വാഫി ബോർഡ് ഓഫ് എക്സലൻസ്: ഡോ. പി.കെ. അബ്ദുൽ അസീസ് ചെയർമാൻ

മലപ്പുറം: വാഫി ബോർഡ് ഓഫ് എക്സലൻസ് ചെയർമാനായി കുസാറ്റ്, അലിഗഢ് മുസലിം സർവകലാശാലകളുടെ മുൻ വൈസ് ചാൻസിലറും പ്രമുഖ വിദ്യാഭ്യാസ വിദഗ്ദനുമായ ഡോ. പി.കെ. അബ്ദുൽ അസീസിനെ തെരെഞ്ഞെടുത്തു. പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങളാണ് ചീഫ് പാട്രൻ.

ഇ.ടി. മുഹമ്മദ് ബഷീർ എം.പി, പ്രഫ. ഇ.പി. ഇമ്പിച്ചി കോയ (മുൻ പ്രിൻസിപ്പാൾ, ഫറൂഖ് കോളേജ്), ഡോ. അഷ്റഫ് കടയ്ക്കൽ, അഹ്മദ് കബീർ എം.എൽ.എ, അബ്ദുസ്സമദ് പൂക്കോട്ടൂർ, അഡ്വ. ഓണംപിള്ളി മുഹമ്മദ് ഫൈസി, അഡ്വ. ഹാരിസ് ബീരാൻ, ഡോ. അബ്ദുൽ മജീദ് (മുൻ റജിസ്ട്രാർ, കലികറ്റ് സർവകലാശാല), ഡോ. മുഹമ്മദ് മുസ്തഫ ബിൻ അബ്ദുൽ മുജീബ് (പ്രഫസർ, ഇമാം അബ്ദുറഹ്മാനു ബ്നു ഫൈസൽ യൂണിവേഴ്സിറ്റി, സൗദി അറേബ്യ), സി.പി. സൈതലവി, അഡ്വ. കെ.എൻ.എ. ഖാദർ എം.എൽ.എ എന്നിവർ മെമ്പർമാരാണ്. മലപ്പുറം പാങ്ങ് കാമ്പസിൽ നടന്ന വാഫി വഫിയ്യ മാനേജ്മെന്റ് ശിൽപശാലയിൽ വെച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ പാണക്കാട്, സയ്യിദ് മുനവറലി ശിഹാബ് തങ്ങൾ പാണക്കാട്, അബ്ദുൽ ഹക്കീം ഫൈസി, സയ്യിദ് സാബിഖലി ശിഹാബ് തങ്ങൾ, അലി ഫൈസി തൂത, ഡോ. ജലീൽ വാഫി, അലി ഹുസൈൻ വാഫി എന്നിവർ എക്സ് ഒഫീഷ്യോ അംഗങ്ങളാണ്.

വാഫി മുന്നോട്ട് വെക്കുന്ന വിപുലമായ വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്കും പരിപാടികൾക്കും വേണ്ട ആശയ രൂപീകരണത്തിന് ബോർഡ് നേതൃത്വം നൽകും.

#WAFY_UPDATES [132]

Media Desk
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com
01/02/2021