പരിഷ്കരിച്ച വാഫി വഫിയ്യ കരിക്കുലത്തെ പരിചയപ്പെടുത്തിയുള്ള സപ്തദിന ശില്പശാലയുടെ ഒന്നാം ഘട്ടം സമാപിച്ചു. ശില്പശാല ആദ്യ ആറു ദിനങ്ങളിൽ ഓൺലൈനായും, ഏഴാം ദിവസം പാങ്ങ് വഫിയ്യ കാമ്പസിൽ വച്ചുമാണ് നടന്നത്.
തംഹീദിയ്യ, ആലിയ, പി.ജി സിലബസ് അവതരണം, ഭാഷാ സമീപനവും രീതിയും, പരീക്ഷ രീതികൾ, നിരന്തര മൂല്യ നിർണ്ണയ രീതികൾ എന്നീ വിഷയങ്ങളിൽ അസി. കോർഡിനേറ്റർമാരായ ഹബീബുള്ള ഫൈസി, ഡോ. അബ്ദുൽ ബർറ് വാഫി, ഡോ. മുഹമ്മദലി വാഫി, ഹസ്സൻ വാഫി, അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി അലി ഹുസൈൻ വാഫി, പരീക്ഷാ ബോർഡ് മെമ്പർ സെക്രട്ടറി ഇബ്രാഹിം ഫൈസി ഉഗ്രപുരം എന്നിവർ അവതരിപ്പിച്ചു.
മലപ്പുറം പാങ്ങ് വഫിയ്യ കാമ്പസിൽ നടന്ന സമാപന ദിന പരിപാടിയിൽ സി.ഐ.സി കോഡിനേറ്റർ പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യപ്രഭാഷണം നടത്തി.
ഡോ. അബ്ദുൽ ജലീൽ വാഫി, ജാഫർ ശരീഫ് വാഫി എറണാകുളം, ഡോ. താജുദ്ധീൻ വാഫി കണ്ണൂർ, ഡോ. ഉബൈദ് വാഫി മടവൂർ, ബുജൈർ വാഫി, ഹക്കീം വാഫി വള്ളിക്കാപ്പറ്റ, സൈനുൽ ആബിദ് വാഫി ആതവനാട്, ആരിഫ് വാഫി വയനാട്, നാഫിഹ് വാഫി ചെർപ്പുളശ്ശേരി, ശിയാസ് അലി വാഫി വടക്കാഞ്ചേരി, റിയാസ് വാഫി ഉപ്പള, ജവാദ് എസ്.വി വാഫി കണ്ണൂർ, ഇഖ്ബാൽ വാഫി വേങ്ങര, റഷീദ് ഇ.കെ വാഫി, നൗഷാദ് മുനീർ വാഫി, കബീർ വാഫി, സുഹൈൽ എ.പി. വാഫി, അൽതാഫ് വാഫി പാലോളി, ഇസ്ഹാഖ് വാഫി, ശുഹൈബ് വാഫി എടരിക്കോട്, അബ്ദുല്ലാ ബിൻ ശരീഫ് വാഫി, മഹ്‌റൂഫ് ജുനൈദ് വാഫി, അൽതാഫ് വാഫി കുരുവാരക്കുണ്ട്, ബാസിത് വാഫി വെട്ടം, മുബാറക് വാഫി കൊൽമണ്ണ, ആസിഫ് വാഫി കൂരാട്, ഷുക്കൂർ വാഫി കൊളത്തൂർ, മുഹ്‌സിൻ വാഫി പനങ്ങാങ്ങര എന്നിവർ പങ്കെടുത്തു.
രണ്ടാം ഘട്ട ശില്പശാല ഫെബ്രുവരി 13 ശനിയാഴ്ച പാങ്ങ് വഫിയ്യ കാമ്പസിൽ വെച്ച് നടക്കും.
#WAFY_UPDATES [134]
Media Desk
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com
11/02/2021