Media Desk


Media Desk (News)


വാഫി, വഫിയ്യ കരിക്കുലം ഓറിയന്റേഷൻ ശിൽപശാല സമാപിച്ചു

കഴിഞ്ഞ രണ്ടാഴ്ചയായി നടന്ന് വന്ന പരിഷ്കരിച്ച വാഫി,വഫിയ്യ കരിക്കുലം ഓറിയന്റേഷൻ ശില്പശാലയുടെ സമാപനം പാങ്ങ് കാമ്പസിൽ  വെച്ച് നടന്നു.

സി.ഐ.സി കോഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അസി. കോർഡിനേറ്റർമാരായ ഹബീബുള്ള ഫൈസി, ഡോ. മുഹമ്മദലി വാഫി ചെമ്പുലങ്ങാട്, ഹസൻ വാഫി മണ്ണാർക്കാട്, അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി അലി ഹുസൈൻ വാഫി എന്നിവർ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. ജാഫർ ഷെരീഫ് വാഫി എറണാകുളം, ജവാദ് എസ്.വി വാഫി കണ്ണൂർ എന്നിവർ  കരിക്കുലം ഓറിയന്റേഷൻ ഡെമോസ്ട്രേഷൻ ക്ലാസ് അവതരിപ്പിച്ചു. ഓൺലൈനായും ഓഫ്‍ലൈനായുമാണ് കഴിഞ്ഞ രണ്ടാഴ്ചയായി പരിപാടി നടന്നത്. സംസ്ഥാനത്തെ വ്യത്യസ്ത ജില്ലകളിലുള്ളവർ പങ്കെടുത്തു.

ശിൽപ്പശാലയിൽ പങ്കെടുത്ത ഫാക്കൽറ്റികൾക്ക് കരിക്കുലം അവയർനെസ് ടെസ്റ്റ് (CAT) നടത്തി. അൽതാഫ് വാഫി കുരുവാരക്കുണ്ട്, ജാഫർ ശരീഫ് വാഫി എറണാകുളം, ബുജൈർ വാഫി, ഇ.കെ റഷീദ് വാഫി, ജവാദ് എസ്.വി വാഫി കണ്ണൂർ, ഡോ. അബ്ദുൽ ജലീൽ വാഫി, ഡോ. ഉബൈദ് വാഫി മടവൂർ, ഹക്കീം വാഫി വള്ളിക്കാപ്പറ്റ, സൈനുൽ ആബിദ് വാഫി ആതവനാട്, ആരിഫ് വാഫി വയനാട്, നാഫിഹ് വാഫി ചെർപ്പുളശ്ശേരി, റിയാസ് വാഫി ഉപ്പള, നൗഷാദ് മുനീർ വാഫി,കബീർ വാഫി, അൽതാഫ് വാഫി പാലോളി, ഇസ്ഹാഖ് വാഫി, ശുഹൈബ് വാഫി എടരിക്കോട്, ബാസിത് വാഫി വെട്ടം, മുബാറക് വാഫി കൊൽമണ്ണ, ഷുക്കൂർ വാഫി കൊളത്തൂർ, മുഹ്‌സിൻ വാഫി പനങ്ങാങ്ങര എന്നിവർ കരിക്കുലം അവയർനെസ് ടെസ്റ്റി(CAT) ൽ മികച്ച പ്രകടനം കാഴ്ച വെച്ചു.

സി.ഐ.സി അസി. കോഡിനേറ്റർമാരും, അക്കാദമിക് കൗൺസിൽ - പരീക്ഷാ ബോർഡ് മെമ്പർ സെക്രട്ടറിമാരും കരിക്കുലം അവയർനെസ് ടെസ്റ്റ്(CAT) വിജയകരമായി പൂർത്തീകരിച്ച വിദഗ്ദരും വിവിധ വാഫി, വഫിയ്യ കോളേജുകളിൽ നടക്കുന്ന കോളേജ് തല കരിക്കുലം ഓറിയന്റേഷൻ പ്രോഗ്രാമുകൾക്ക് നേതൃത്വം നൽകും.

https://chat.whatsapp.com/0AA2OL9vsouJHZjRA4Olbg

#WAFY_UPDATES [135]
Media Desk
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com
15/02/2021