Media Desk


Media Desk (News)


വാഫി ആലിയ ക്യാമ്പ് സമാപിച്ചു

വിവിധ വാഫി സ്ഥാപനങ്ങളിൽ നിന്നുള്ള വാഫി ആലിയ (ഡിഗ്രി) അവസാന വർഷ വിദ്യാർഥികളുടെ ഏകദിന ക്യാമ്പ് സമാപിച്ചു. ഫെബ്രുവരി 22, 23 ദിവസങ്ങളിലായി യഥാക്രമം  പാങ്ങ് വാഫി കാമ്പസ്, കാളികാവ് വാഫി കാമ്പസ് എന്നിവിടങ്ങളിലാണ് നടന്നത്. 19 വാഫി ഡിഗ്രി സ്ഥാപനങ്ങളിലെ 420 വിദ്യാർഥികൾ പങ്കെടുത്തു. പാങ്ങ് കാമ്പസിൽ വെച്ച് നടന്ന പരിപാടിയിൽ അർഹം അസംബ്ലി വൈസ് ചെയർമാൻ ഇബ്രാഹീം ഫൈസി റിപ്പണും, കാളികാവിൽ വെച്ച് നടന്ന ക്യാമ്പ് കാളികാവ് വാഫി കാമ്പസ് പ്രൊഫസർ ഡോ. യൂസുഫ് അസ്ഹരിയും ഉദ്ഘാടനം ചെയ്തു. സി.ഐ.സി അസിസ്റ്റന്റ് കോർഡിനേറ്റർ ഡോ. മുഹമ്മദ് അലി വാഫി ചെമ്പുലങ്ങാട് അധ്യക്ഷത വഹിച്ചു. വാഫീയത സെഷന് സി.ഐ.സി കോർഡിനേറ്റർ ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി നേതൃത്വം നൽകി. "ശുഅബകൾ പരിചയപ്പെടാം" എന്ന സെഷനിൽ ഡോ. അബ്ദുൽ ബർ വാഫി അൽഅസ്ഹരിയും, ഇബ്രാഹിം ഫൈസി ഉഗ്രപുരവും "പിജി പഠനവും ഗവേഷണവും " എന്ന സെഷനിൽ ഡോ.സ്വലാഹുദ്ദീൻ വാഫിയും വിഷയം അവതരിപ്പിച്ചു. ആലിയ കോർഡിനേറ്റർ കബീർ വാഫി സ്വാഗതവും സുഹൈൽ എ.പി വാഫി നന്ദിയും പറഞ്ഞു.
 

#WAFY_UPDATES [136]
Media Desk
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com
25/02/2021