Media Desk


Media Desk (News)


വാഫി പ്രാർത്ഥനാ ദിനം ബുധനാഴ്ച

വാഫി പ്രാർത്ഥനാ ദിനം ബുധനാഴ്ച
------------
മലപ്പുറം: പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളുടെ വഫാത്ത് ദിനമായ ശഅബാൻ പത്ത് (ബുധൻ) വാഫി പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു. ദിനാചരണത്തിന്റെ ഭാഗമായി  സംസ്ഥാനത്തെയും കർണ്ണാടകത്തിലേയും 90 വാഫി വഫിയ്യാ സ്ഥാപനങ്ങളിൽ  അനുസ്മരണ പ്രഭാഷണവും പ്രത്യേക പ്രാർത്ഥനയും നടക്കും.

കേരളത്തിലെ മത ഭൗതിക സമന്വയ വിദ്യാഭ്യാസത്തിന്റെ  വളർച്ചക്ക് പൊതുവിലും  വാഫി വഫിയ്യാ കോഴ്സിന്റെ പുരോഗതിക്ക് വിശേഷിച്ചും പ്രത്യേക പരിഗണന നൽകിയ വ്യക്തിത്വമായിരുന്നു മുഹമ്മദലി ശിഹാബ് തങ്ങൾ. സി.ഐ.സി യുടെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന മത ഭൗതിക സമന്വയ വിദ്യാഭ്യാസ കോഴ്സിന് വാഫി എന്ന് നാമകരണം ചെയ്തതും അദ്ദേഹമായിരുന്നു. 

വാഫി കുടുംബത്തിൽ നിന്ന് വഫാത്തായ വാഫിക്ക് തണലേകിയ കെ.കെ അബൂബക്കർ ഹസ്രത്ത്, സൈദ് മുഹമ്മദ് നിസാമി, ചെറുവാളൂർ ഹൈദ്രോസ് മുസ്ലിയാർ,  എം.എ ഖാസിം മുസ്ലിയാർ, ബാപ്പുഹാജി കാളികാവ്, കാളാവ് സൈതലവി മുസ്ല്യാർ, ഖത്തർ ബാവക്ക കോന്നല്ലൂർ മറ്റു നേതാക്കൾ, മാനേജ്മെൻറ് പ്രതിനിധികൾ, ജീവനക്കാർ, വിദ്യാർത്ഥികൾ,  രക്ഷിതാക്കൾ, അർഹാം അംഗങ്ങൾ, വാഫിയെ  സഹായിച്ചവർ എന്നിവർക്കും ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ ലോക രക്ഷയ്ക്ക് വേണ്ടിയും സ്ഥാപനങ്ങളിൽ പ്രത്യേക പ്രാർത്ഥന നടത്തും. 
വിവിധ സ്ഥാപനങ്ങളിൽ നടക്കുന്ന പ്രാർത്ഥനാ ദിന പരിപാടിയിൽ ആത്മീയ, മത, സാമൂഹിക, സാംസ്കാരിക, രാഷ്ട്രീയ രംഗങ്ങളിൽ പ്രശസ്തരായ വ്യക്തികൾ, വിദ്യാർത്ഥികൾ, രക്ഷിതാക്കൾ, പൊതുജനങ്ങൾ തുടങ്ങിയവർ പങ്കാളികളാകും.
 

#WAFY_UPDATES [139]
Media Desk
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com
22/03/2021