Media Desk


Media Desk (News)


അക്കാദമിക് കൗൺസിൽ മീറ്റ്

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് (സി.ഐ.സി) യുടെ ഒരു സുപ്രധാന അക്കാദമിക് കൗൺസിൽ യോഗം അസി.ഡയറക്ടർ ഡോ. എൻ.എ.എം അബ്ദുൽ ഖാദറിന്റെ അധ്യക്ഷതയിൽ 2021 മാർച്ച് 21 ന് പാങ്ങ് വഫിയ്യ ക്യാമ്പസിൽ വെച്ച് ചേർന്നു. പുതിയ വർഷത്തെ വാഫി, വഫിയ്യ എൻട്രൻസ് ഘടന, പുതിയ സ്ഥാപനങ്ങളുടെ അഫിലിയേഷൻ & അപ്ഗ്രഡേഷൻ തുടങ്ങിയ ഒട്ടേറെ സുപ്രധാന വിഷയങ്ങളിൽ യോഗം തീരുമാനമെടുത്തു.

സി.ഐ.സി കോഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, ട്രഷറർ അലി ഫൈസി തൂത, അസി. കോർഡിനേറ്റർമാരായ ഹബീബുള്ള ഫൈസി, ഡോ. അബ്ദുൽ ബർറ് വാഫി, ഡോ. മുഹമ്മദലി വാഫി, ഹസൻ വാഫി, അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി അലി ഹുസൈൻ വാഫി, മെമ്പർമാരായ സിദ്ദീഖ് ഫൈസി, ഡോ. അയ്യൂബ് വാഫി, ഡോ. സലാഹുദ്ധീൻ വാഫി, ഡോ. ഉബൈദ് വാഫി മടവൂർ, ബോർഡ്സ് ഓഫ് സ്റ്റഡീസ് ഡയറക്ടർ ഡോ. ലുഖ്മാൻ വാഫി, പരീക്ഷാ ബോർഡ് മെമ്പർ സെക്രട്ടറി ഇബ്രാഹിം ഫൈസി  ഉഗ്രപുരം, പി.ജി കോർഡിനേറ്റർ ഡോ. അസ്‍ലം വാഫി കാട്ടുമുണ്ട, അബ്ദുൽ ഹക്കീം വാഫി എന്നിവർ സംബന്ധിച്ചു.

#WAFY_UPDATES [140]
Media Desk
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com
24/03/2021