Media Desk


Media Desk (News)


വാഫി പി.ജി ക്യാമ്പ് സമാപിച്ചു.

വാഫി പി.ജി അവസാന വർഷ വിദ്യാർഥികളുടെ ദ്വിദിന ക്യാമ്പ് 'ഖൈമ 21' സമാപിച്ചു. മാർച്ച് 13, 14 ദിവസങ്ങളിലായി കാളികാവ് വാഫി കാമ്പസിലാണ് പരിപാടി നടന്നത്. 5 പി.ജി സ്ഥാപനങ്ങളിൽ നിന്നായി 256 വിദ്യാർഥികൾ ക്യാമ്പില്‍ പങ്കെടുത്തു. സി.ഐ.സി അസിസ്റ്റന്റ് റെക്ടർ കെ.എ റഹ്‍മാൻ ഫൈസി ഉദ്ഘാടനം ചെയ്തു. സി.ഐ.സി ട്രഷറർ അലി ഫൈസി തൂത അധ്യക്ഷത വഹിച്ചു. വാഫീയത എന്ന സെഷനിൽ വാഫി: നയം നിലപാട് എന്ന വിഷയം സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി അവതരിപ്പിച്ചു. ഇസ്ലാമിക ചിന്ത എന്ന സെഷനിൽ Islamic Scholarship Between East and West എന്ന വിഷയം നാഫിഅ് വാഫി അവതരിപ്പിച്ചു. 'കരിയർ ചാറ്റ്' സെഷന് നൗഷാദ് മുനീര്‍ വാഫി, അലി ഹുസൈന്‍ വാഫി, മജീദ് ഹുദവി എന്നിവർ നേതൃത്വം നല്‍കി. അറിവന്വേഷണം എന്ന സെഷനില്‍ അതിരുകള്‍ മായുന്ന അറിവന്വേഷണം, വായനയുടെ രസതന്ത്രം എന്നീ വിഷയങ്ങളില്‍ യഥാക്രമം ഡോ. യൂസുഫ് അസ്ഹരി, ഡോ. അയ്യൂബ് വാഫി എന്നിവർ പ്രഭാഷണം നടത്തി. വിജയത്തിന്റെ രസതന്ത്രം എന്ന സെഷനില്‍ Essential Skills for Life Success എന്ന വിഷയത്തില്‍ അഭിഷാദ് അസീസ് വിഷയം അവതരിപ്പിച്ചു. സ്ത്രീ പൊതു രംഗ പ്രവേശം എന്ന വിഷയത്തിൽ നടന്ന ഡിബേറ്റിന് ശുഐബുൽ ഹൈത്തമി നേതൃത്വം നല്‍കി. കർമ്മപഥം സെഷനില്‍ ഹിഷാം വാഫി, ഉമ്മര്‍ വാഫി എന്നിവർ സംസാരിച്ചു. പ്രശസ്ത ട്രൈനർ ഇഖ്ബാല്‍ വാഫി ക്യാമ്പ് നിയന്ത്രിച്ചു. പി.ജി കോർഡിനേറ്റർ അസ്‍ലം വാഫി സ്വാഗതവും റശീദ് വാഫി നന്ദിയും പറഞ്ഞു.

#WAFY_UPDATES [141]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com