ഈ വർഷം വഫിയ്യ പഠനം പൂർത്തിയാക്കുന്ന 8 വഫിയ്യ സ്ഥാപനങ്ങളിലെ ആലിയ (ഡിഗ്രി) അവസാന വർഷ വിദ്യാർത്ഥിനികളുടെ ദ്വിദ്വിന സഹവാസ ക്യാമ്പ് സമാപിച്ചു. മാർച്ച് 30, 31 ദിവസങ്ങളിലായി വയനാട് മുസ്‌ലിം ഓർഫനേജ് മുട്ടിലിൽ നടന്ന ക്യാമ്പിൽ 269 വിദ്യാർത്ഥിനികൾ പങ്കെടുത്തു. വയനാട് മുസ്‌ലിം ഓർഫനേജ് (WMO) ജനറൽ സെക്രട്ടറി ജമാൽ സാഹിബ് ക്യാമ്പ് ഉൽഘാടനം നിർവഹിച്ചു. സ്ത്രീ വിദ്യാഭ്യാസ രംഗത്ത് ഉത്തമ മാതൃക തീർക്കാൻ വഫിയ്യ സംവിധാനത്തിനായിട്ടുണ്ടെന്നും, വഫിയ്യകൾ സമൂഹത്തിന് മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.
ആർട്സ് ഓഫ് ടീച്ചിംങ്, പ്രീ ആൻഡ് പോസ്റ്റ് മാരിറ്റൽ കൗൺസിലിങ്, വഫിയ്യത, ഗ്രൂപ്പ് ഡൈനാമിക്സ്, ഫൈൻഡ് യുവർ സെൽഫ് എഗെയ്ൻ, ഉപരി പഠനം, ഇൻസ്റ്റിറ്റ്യൂഷണൽ മാനേജ്മെന്റ്, അല്ലാഹുവിലേക്ക് തുടങ്ങിയ സെഷനുകൾ നടന്നു. പ്രൊഫ. അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, എസ്.വി മുഹമ്മദലി മാസ്റ്റർ, ഡോ. ടി.എ സാലിം ഫൈസി കുളത്തൂർ, നൗഫൽ വാഫി മേലാറ്റൂർ, ഇബ്രാഹീം ഫൈസി ഉഗ്രപുരം, റഷീദ ശിഹാബ് കാസർഗോഡ്, ഫാത്വിമ വഫിയ്യ എട്ടിക്കുളം, മിസ്‍രിയ വഫിയ്യ, റഫീഅ മഅ്സൂമ വഫിയ്യ തുടങ്ങിയ പ്രമുഖർ വ്യത്യസ്ഥ സെഷനുകൾക്ക് നേതൃത്വം നൽകി. വഫിയ്യ WSF സംസ്ഥാന കമ്മിറ്റി തയ്യാറാക്കിയ “പ്രിസംവഫിയ്യ” ബ്ലോഗ് ലോഞ്ചിംഗും WMO വഫിയ്യ കോളേജ് പുറത്തിറക്കിയ അൽ ഇർഷാദ് അറബി മാഗസിൻ പ്രകാശനവും നടന്നു.
സി.ഐ.സി അസിസ്റ്റന്റ് കോർഡിനേറ്റർ ഹബീബുള്ള ഫൈസി സ്വാഗതവും WMO മാനേജർ ഉസ്മാൻ കോയ ദാരിമി നന്ദിയും പറഞ്ഞു.
#WAFY_UPDATES [142]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com