Media Desk


Media Desk (News)


വാഫി, വഫിയ്യ ഇ-പ്രോസ്പെക്റ്റസ് 2021 പുറത്തിറങ്ങി

വാഫി, വഫിയ്യ ഇ-പ്രോസ്പെക്റ്റസ് 2021 പുറത്തിറങ്ങി. 2021-2022 അദ്ധ്യയന വർഷത്തേക്കുള്ള വാഫി, വഫിയ്യ പ്രവേശന പരീക്ഷ സംബന്ധിച്ച വിവരങ്ങൾ, ഈ വർഷം വാഫി, വഫിയ്യ അഡ്മിഷൻ നൽകുന്ന സ്ഥാപനങ്ങളുടെ വിവരങ്ങൾ തുടങ്ങിയ പ്രോസ്പെക്റ്റസിൽ ലഭ്യമാണ്.

പ്രോസ്പെക്റ്റസ് ഡൗൺലോഡ് ചെയ്യാൻ താഴെ ക്ലിക്ക് ചെയ്യുക:

https://wafycic.page.link/prospectus21

 

ഈ വർഷത്തെ പ്രവേശന പരീക്ഷക്ക് ഇപ്പോൾ www.wafyonline.com മുഖേനെ ഓൺലൈനായി അപേക്ഷിക്കാം.

ഇന്റർനാഷണൽ ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീ​ഗ് എക്സിക്യുട്ടീവ് അം​ഗത്വമുള്ള സി.ഐ.സിയുടെ 34 അഫിലിയേറ്റഡ് വാഫി കോളേജുകളിലേക്കും, 18 വഫിയ്യ കോളേജുകളിലേക്കും, 12 വഫിയ്യ ഡേ കോളേജുകളിലേക്കുമാണ് ഈ വർഷം അഡ്മിഷൻ നടക്കുക. വാഫിയിൽ ആകെ 1020 സീറ്റുകളും വഫിയ്യയിൽ 600സീറ്റുകളും വഫിയ്യ ഡേയിൽ 590 സീറ്റുകളുമാണുള്ളത്. സയൻസ്, കൊമേഴ്സ്, ഹ്യുമാനിറ്റീസ് വിഭാ​ഗങ്ങളിൽ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്.

SSLC തുടർ പഠന യോഗ്യതയും, മദ്രസ 7ാം ക്ലാസ് / തത്തുല്യ യോഗ്യതയും നേടിയ 17 വയസ്സ് കവിയാത്ത ആൺകുട്ടികൾക്ക് വാഫിയിലേക്കും പെൺകുട്ടികൾക്ക് വഫിയ്യയിലേക്കും അപേക്ഷിക്കാം.

#WAFY_UPDATES [150]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com