Media Desk


Media Desk (News)


അർഹാം മെമ്പർഷിപ്പ് ക്യാമ്പയിനു തുടക്കം

കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസുമായി അഫ്ലിയേറ്റ് ചെയ്ത 90 കോളേജുകളിലെ എട്ടായിരത്തിലധികം വിദ്യാർത്ഥി-വിദ്യാർത്ഥിനികൾ, അധ്യാപക - അനധ്യാപകർ, ഭരണാധികാരികൾ എന്നിവരും അവരുടെയെല്ലാം കുടുംബങ്ങളും അഭ്യുദയ കാംക്ഷികളുമടങ്ങുന്ന അർഹാം അസംബ്ലിയുടെ 2021 വർഷത്തെ മെമ്പർഷിപ്പ് ക്യാമ്പയിനു തുടക്കമായി. മെയ് 10 മുതൽ ജൂൺ 30 വരെ നടക്കുന്ന മെമ്പർഷിപ് ക്യാമ്പയിനിൽ കേരളത്തിനകത്തും പുറത്തുമുള്ള 50000 ത്തിലധികം പേർ അർഹാം അസംബ്ലിയിൽ അംഗമാവും. സർക്കാർ നിർദേശിക്കുന്ന കോവിഡ് മാനദണ്ഡങ്ങൾ പൂർണമായും പാലിച്ചായിരിക്കും ക്യാമ്പയിൻ നടക്കുക. മെയ് 10 മുതൽ 16 വരെയുള്ള ലോക്ക് ഡൗൺ ദിനങ്ങളിൽ ഓൺലൈനിലൂടെയാണ് ക്യാമ്പയിൻ പ്രവർത്തനങ്ങൾ നടക്കുന്നത്.

#WAFY_UPDATES [151]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com