Media Desk


Media Desk (News)


വാഫി, വഫിയ്യ അധ്യയന വർഷാരംഭം


വാഫി വഫിയ്യ 2021-2022 അധ്യയന വർഷാരംഭം 24/05/2021 (തിങ്കൾ) ഉച്ചക്ക് 02:30 മണിക്ക് ഓൺലൈനായി നടക്കും. WAFY UPDATES എന്ന യൂട്യൂബ് ചാനലിൽ തത്സമയ പ്രക്ഷേപണമുണ്ടാവും. സി.ഐ.സി അക്കാദമിക് കൗൺസിൽ ഡയറക്ടർ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യയന വർഷാരംഭം ഉദ്ഘാടനം ചെയ്യും.

സമസ്ത ജനറൽ സെക്രട്ടറി, സി.ഐ.സി പരീക്ഷാ ബോർഡ് കൺട്രോളർ ശൈഖുനാ ആലിക്കുട്ടി മുസ്ലിയാർ അനുഗ്രഹഭാഷണം നടത്തും. സി.ഐ.സി ജോയിൻറ് റെക്ടർമാരായ ശൈഖുനാ കെ.ടി ഹംസ മുസ്‌ലിയാർ വയനാട്, കെ. റഹ്മാൻ ഫൈസി കാവനൂർ, സി.ഐ.സി കോർഡിനേറ്റർ ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അസി. കോർഡിനേറ്റർ ഡോ. അബ്ദുൽ ബറ്ർ വാഫി, വാഫി എക്സ്പാൻഷൻ ബ്യൂറോ ഡയറക്ടർ അഹ്‍മദ് വാഫി കക്കാട് തുടങ്ങിയ പ്രമുഖർ പങ്കെടുക്കും.

WAFY UPDATES യൂട്യൂബ് ചാനൽ ലിങ്ക്: https://youtube.com/wafyupdates

 

#WAFY_UPDATES [154]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com