വാഫി വഫിയ്യ പുതിയ അധ്യയന വർഷത്തെ ക്ലാസുളുടെ സംസ്ഥാന തല വർഷാരംഭ പരിപാടി നാളെ (തിങ്കൾ) ഉച്ചക്ക് 02:30 മണിക്ക് ഓൺലൈനായി നടക്കും. WAFY UPDATES എന്ന യൂട്യൂബ് ചാനലിൽ തത്സമയ പ്രക്ഷേപണമുണ്ടാവും.സി.ഐ.സി അക്കാദമിക് കൗൺസിൽ ഡയറക്ടർ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ അധ്യയന വർഷാരംഭം ഉദ്ഘാടനം ചെയ്യും.
സമസ്ത ജനറൽ സെക്രട്ടറിയും സി.ഐ.സി പരീക്ഷാ ബോർഡ് കൺട്രോളറുമായ ശൈഖുനാ കെ.ആലിക്കുട്ടി മുസ്ലിയാർ അനുഗ്രഹഭാഷണം നടത്തും. സി.ഐ.സി കോർഡിനേറ്റർ ഉസ്താദ് അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി മുഖ്യ പ്രഭാഷണം നിർവ്വഹിക്കും.
സി.ഐ.സി അസിസ്റ്റന്റ് റെക്ടർമാരായ ശൈഖുനാ കെ.ടി ഹംസ മുസ്‌ലിയാർ വയനാട്, കെ. റഹ്മാൻ ഫൈസി കാവനൂർ, വാഫി എക്സ്പാൻഷൻ ബ്യൂറോ ഡയറക്ടർ അഹ്‍മദ് ഫൈസി വാഫി കക്കാട്, അസി. കോർഡിനേറ്റർ ഡോ. അബ്ദുൽ ബറ്ർ വാഫി തുടങ്ങിയവർ പങ്കെടുക്കും.
കോവിഡ് പ്രതിസന്ധി കാരണം ഓൺലൈൻ വഴിയാണ് ക്ലാസുകൾ നടക്കുക. അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗിൽ അംഗത്വം നേടിയ സി.ഐ.സി യുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട 90 കോളേജുകളാണ് കേരളത്തിലും കർണ്ണാടകയിലുമായി പ്രവർത്തിക്കുന്നത്. പുതിയ അധ്യയന വർഷത്തെ അഡ്മിഷൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്. സ്കൂൾ പത്താം ക്ലാസ് കഴിഞ്ഞ ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും അപേക്ഷിക്കാം.
കൂടുതൽ വിവരങ്ങൾക്ക് 7025687788, 9497313222, 9349677788 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക
WAFY UPDATES യൂട്യൂബ് ചാനൽ ലിങ്ക്: https://youtube.com/wafyupdates
#WAFY_UPDATES [155]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com