Media Desk


Media Desk (News)


വാഫി, വഫിയ്യ അപേക്ഷാ തിയ്യതി നീട്ടി

സ്കൂൾ പത്താം തരം കഴിഞ്ഞ വിദ്യാർത്ഥികൾക്കുള്ള വാഫി വഫിയ്യ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തീയ്യതി 2021 ജൂൺ 10 വരെ നീട്ടാൻ കോർഡിനേഷൻ ഓഫ് ഇസ്ലാമിക കോളേജസിന്റെ എൻട്രൻസ് പരീക്ഷ ബോർഡ് യോഗം തീരുമാനിച്ചു. ലാറ്ററൽ എൻട്രി വഴി വാഫി വഫിയ്യ പ്ലസ്ടു, ഡിഗ്രി ക്ലാസുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂൺ 2 വരെയായിരിക്കും.

അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗിൽ അംഗത്വം നേടിയ സി.ഐ.സിയുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട 90 കോളേജുകളാണ് കേരളത്തിലും കർണ്ണാടകയിലുമായി പ്രവർത്തിക്കുന്നത്. സ്കൂൾ പത്താം ക്ലാസും മദ്രസ ഏഴാം തരം / തത്തുല്യ യോഗ്യത നേടിയ ആൺകുട്ടികൾക്ക് വാഫി കോഴ്സിലേക്കും പെൺകുട്ടികൾക്ക് വഫിയ്യ കോഴ്സിലേക്കും അപേക്ഷിക്കാം. www.wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. പ്രവേശന പരീക്ഷ വഴിയാണ് അഡ്മിഷൻ. കൂടുതൽ വിവരങ്ങൾക്ക് 7025687788,9497313222,9349677788 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

ഓൺലൈൻ വഴി ചേർന്ന ബോർഡ് യോഗത്തിൽ ചെയർമാൻ ഉസ്മാൻ ഫൈസി കാനഞ്ചേരി, വൈസ് ചെയർമാനും സി.ഐ.സി അസി. കോർഡിനേറ്ററുമായ ഹസൻ വാഫി മണ്ണാർക്കാട്, അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറിയും എൻട്രൻസ് പരീക്ഷാ ബോർഡ് കൺട്രോളറുമായ അലി ഹുസൈൻ വാഫി അമ്പലക്കണ്ടി, ഡോ. സലാഹുദ്ധീൻ വാഫി, സലാം വാഫി ഇരുമ്പു ചോല, ഡോ. ഹിഷാം വാഫി, ഡോ. നൗഫൽ വാഫി സി.കെ പാറ, എൻ.എം മുബാറക് വാഫി, നോഡൽ ഓഫീസർ ഫവാസ് വാഫി എന്നിവർ പങ്കെടുത്തു.

#WAFY_UPDATES [156]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com