വടകര തിരുവള്ളൂർ കാഞ്ഞിരാട്ടുതറയിൽ ആരംഭിക്കുന്ന മാലിക് ദീനാർ ഖുർആൻ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് - വാഫി കാമ്പസ് ഓൺലൈൻ പഠനാരംഭം 2021 ജൂൺ 7 (തികൾ) 10:00 AM നു Zoom വഴി നടക്കും. WAFY UPDATES യൂട്യൂബ് ചാനലിൽ തത്സമയ സംപ്രേഷണമുണ്ടാവും.
സി.ഐ.സി റെക്ടർ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ പഠനാരംഭം കുറിക്കും.
2013 കാഞ്ഞിരാട്ടുതറ മഹല്ല് കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മാണം തുടങ്ങിയ മാലിക് ദീനാർ ഖുർആൻ ലേർണിംഗ് ആന്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പിന്നീട് സി.ഐ.സിയുമായി അക്കാദമിക സഹകരണ ധാരണയിലെത്തുകയായിരുന്നു. നിലവിൽ സി.ഐ.സി നേരിട്ട് നടത്തുന്ന മൂന്നാമത്തെ വാഫി കാമ്പസാണിത്.
ഖുർആൻ പഠനങ്ങൾക്ക് പ്രാമുഖ്യം നൽകുന്ന വാഫി യുടെ ഖുർആൻ ആന്റ് സുന്ന: ഡിപ്പാർട്ട്മെന്റിന് പുറമെ അഖീദ, അറബി ഭാഷാ & സാഹിത്യം എന്നീ പി.ജി പഠന വകുപ്പുകളും ഈ വർഷം ആരംഭിക്കുന്നുണ്ട്.
Zoom Link: https://wafycic.page.link/wctop
Wafy Updates YouTube Channel Link:
https://www.youtube.com/c/WAFYUPDATES?sub_confirmation=1
#WAFY_UPDATES [160]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com