Media Desk


Media Desk (News)


വാഫി,വഫിയ്യ അപേക്ഷാ തിയ്യതി നീട്ടി

സ്കൂൾ പത്താം തരം കഴിഞ്ഞ വിദ്യാർത്ഥികൾക്ക് വാഫി വഫിയ്യ കോഴ്സുകളിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി നീട്ടാൻ കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസിന്റെ എൻട്രൻസ് പരീക്ഷ ബോർഡ്  യോഗം തീരുമാനിച്ചു. എസ്.എസ്.എൽ.സി പരീക്ഷാ ഫലം പ്രഖ്യാപിച്ച ശേഷം ഒരാഴ്ചക്കകം പരീക്ഷ നടത്തുന്നതാണ്.

ലാറ്ററൽ എൻട്രി വഴി വാഫി വഫിയ്യ പ്ലസ്ടു, ഡിഗ്രി ക്ലാസുകളിലേക്ക് അഡ്മിഷൻ നേടാൻ സഹായിക്കുന്ന ലാറ്ററൽ എൻട്രി പരീക്ഷ ജൂൺ 21, 22 തിയ്യതികളിൽ ഓൺലൈനായി നടക്കും. ലാറ്ററൽ എൻട്രിയിലേക്ക് അപേക്ഷിക്കാനുള്ള അവസാന തിയ്യതി ജൂൺ 15 വരെയായിരിക്കും. സ്പോട്ട് അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല.

അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റി ലീഗിൽ അംഗത്വം നേടിയ സി.ഐ.സി യുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട 90 കോളേജുകളാണ് കേരളത്തിലും കർണ്ണാടകയിലുമായി പ്രവർത്തിക്കുന്നത്. സ്കൂൾ പത്താം ക്ലാസും മദ്രസ ഏഴാം തരം / തത്തുല്യ യോഗ്യതയും നേടിയ  ആൺകുട്ടികൾക്ക് വാഫി കോഴ്സിലേക്കും പെൺകുട്ടികൾക്ക് വഫിയ്യ കോഴ്സിലേക്കും അപേക്ഷിക്കാം. www.wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 7025687788, 9497313222, 9349677788 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

#WAFY_UPDATES [162]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com