Media Desk


Media Desk (News)


വാഫി, വഫിയ്യ ലാറ്ററൽ എൻട്രി എക്സാം ഹാൾട്ടിക്കറ്റ് ഇപ്പോൾ ഡൗൺ ലോഡ് ചെയ്യാം

ലാറ്ററൽ എൻട്രി വഴി വാഫി വഫിയ്യ പ്ലസ്ടു, ഡിഗ്രി ക്ലാസുകളിലേക്ക് അഡ്മിഷൻ നേടാൻ സഹായിക്കുന്ന ലാറ്ററൽ എൻട്രി പരീക്ഷക്ക് അപേക്ഷിച്ചവർക്ക് പരീക്ഷാ ഹാൾട്ടിക്കിറ്റ് ഇപ്പോൾ ഡൗൺ ലോഡ് ചെയ്യാം. www.wafyonline.com ലോഗിൻ ചെയ്ത് Print Application ക്ലിക്ക്  ചെയ്താണ് ഡൗൺ ലോഡ് ചെയ്യേണ്ടത്. പരീക്ഷ ജൂൺ 21, 22 തിയ്യതികളിൽ ഓൺലൈനായി നടക്കും. 

അന്താരാഷ്ട്ര ഇസ്ലാമിക് യൂണിവേഴ്സിറ്റീസ് ലീഗിൽ അംഗത്വം നേടിയ സി.ഐ.സി യുമായി അഫിലിയേറ്റ് ചെയ്യപ്പെട്ട 90 കോളേജുകളാണ് കേരളത്തിലും കർണ്ണാടകയിലുമായി പ്രവർത്തിക്കുന്നത്.

അതേസമയം, സ്കൂൾ പത്താം ക്ലാസും മദ്രസ ഏഴാം തരം / തത്തുല്യ യോഗ്യതയും നേടിയ  ആൺകുട്ടികൾക്ക് വാഫി കോഴ്സിലേക്കും പെൺകുട്ടികൾക്ക് വഫിയ്യ കോഴ്സിലേക്കുള്ള അപേക്ഷ തുടരുന്നു. അവർക്കുള്ള പ്രവേശന പരീക്ഷ എസ്.എസ് .എൽ.സി പരീക്ഷാ ഫലം അറിവായ ശേഷമാകും നടക്കുക. www.wafyonline.com മുഖേന ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്. കൂടുതൽ വിവരങ്ങൾക്ക് 7025687788, 9497313222, 9349677788 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup

#WAFY_UPDATES [164]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com