Media Desk


Media Desk (News)


വാഫി, വഫിയ്യ ലാറ്ററൽ എൻട്രി പരീക്ഷാ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

വാഫി, വഫിയ്യ കോളേജുകളിലെ പ്രിപറേറ്ററി രണ്ടാം വർഷ (പ്ലസ്ടു), ഡിഗ്രി ഒന്നാം വർഷ ക്ലാസുകളിലേക്കുള്ള പ്രവേശനത്തിനായി ഓൺലൈനായി നടന്ന ലാറ്ററൽ എൻട്രി പരീക്ഷയുടെ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു. വിദ്യാർത്ഥിക്ക് ലഭിച്ച മാർക്കും നൽകിയ ഓപ്ഷനും പരിഗണിച്ച് ഏകീകൃതമായാണ് അലോട്ട്മെന്റ് ലിസ്റ്റ് തയ്യാറാക്കിയത്. അലോട്ട്മെന്റ് ലഭിച്ച വിദ്യാർത്ഥികൾ 2021 ജൂൺ 30 (ബുധൻ) 05:00 PM ന് മുമ്പ് പ്രവേശനം ലഭിച്ച കോളേജുകളുമായി ബന്ധപ്പെട്ട് സ്ഥിരം അഡ്മിഷൻ (Permanent Admission) എടുക്കേണ്ടതാണ്. രണ്ടാം അലോട്ട്മെന്റ് ഉണ്ടായിരിക്കുന്നതല്ല. അലോട്ട്മെന്റ് ലഭിച്ച് പ്രവേശനം നേടിയവർക്ക് 2021 ജൂലൈ 1 (വ്യാഴം) രാവിലെ 07:30 മുതൽ ക്ലാസുകൾ ആരംഭിക്കുന്നതാണ്.

അലോട്ട്മെന്റ് ഫലമറിയാൻ താഴെയുള്ള ലിങ്കിൽ ക്ലിക് ചെയ്യുക:
https://wafycic.page.link/LE21alot

 

#WAFY_UPDATES [167]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com