Media Desk


Media Desk (News)


വാഫിക്സ് ആപ്പ് ലോഞ്ചിംഗ്

പാണക്കാട്: വാഫി, വഫിയ്യ പ്രവേശന പരീക്ഷകൾ, സി.ഐ.സി അഫ്ലിലിയേറ്റഡ് സ്ഥാപനങ്ങളിലെ വിദ്യാർത്ഥികളുടെ സെമസ്റ്റർ പരീക്ഷകൾ എന്നിവ ഓൺലൈൻ മുഖേന നടത്താനായി പ്രത്യേകം രൂപകൽപ്പന ചെയ്ത WafyX ആപ്പിന്റെ ലോഞ്ചിംഗ് ഇന്ന് (വെള്ളി) വൈകുന്നേരം 4.30 ന് വാഫി ബോർഡ് ഓഫ് എക്സലൻസ് ചീഫ് പാട്രൺ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ നിർവഹിച്ചു. കൊടപ്പനക്കൽ വസതിയിൽ വെച്ച് നടന്ന ചടങ്ങിൽ സി.ഐ.സി കോർഡിനേറ്റർ പ്രഫ.അബ്ദുൽ ഹകീം ഫൈസി ആദൃശ്ശേരി, അസി. റെക്ടർ കെ.എ റഹ്മാൻ ഫൈസി കാവനൂർ, അസി.കോർഡിനേറ്റർ ഹബീബുല്ല ഫൈസി, പരീക്ഷാ ബോർഡ് മെമ്പർ സെക്രട്ടറി ഇബ്രാഹീം ഫൈസി ഉഗ്രപുരം തുടങ്ങിയവർ പങ്കെടുത്തു.

ആപ്പ് ജൂലൈ ആറ് മുതൽ പ്ലേ സ്റ്റോറിൽ നിന്ന് സൗജന്യമായി ഡൗൺലോഡ് ചെയ്യാൻ സാധിക്കും. ഈ വർഷത്തെ വാഫി, വഫിയ്യ എൻട്രൻസ് പരീക്ഷ, ജൂലൈ 7 മുതൽ ആരംഭിക്കുന്ന സെമസ്റ്റർ പരീക്ഷകൾ എന്നിവ പുതിയ ആപ്പ് മുഖേനയായിരിക്കും നടക്കുക.

#WAFY_UPDATES [169]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com