"കോവിഡ് മൂലം വിദ്യാഭ്യാസം ലോക്ക്ഡൗൺ ചെയ്തുകൂടല്ലോ. നമ്മുടെയൊക്കെ പരിലാളന വലിയ അളവിൽ ഏറ്റുവാങ്ങി ചരിത്രവേഗത്തിൽ ഉയർന്നുവന്ന മാതൃകാ സമന്വയ കേന്ദ്രമാണ് കാളികാവ് വാഫി കാമ്പസ്. ഈ പ്രതിസന്ധിഘട്ടത്തിലും നാം കൂടെയുണ്ടെങ്കിൽ സ്ഥാപനത്തിനു മുന്നോട്ടു പോകാനാകും (ഇ:അ). പുതിയ വർഷം 20 അഫിലിയേറ്റഡ് സ്ഥാപനങ്ങളിൽ നിന്ന് 500 ഓളം വിദ്യാർത്ഥികൾ പി.ജിക്കു വരികയാണ്. ഒന്നരക്കോടി വരും വാർഷികച്ചെലവ്. പകുതിയോളം രക്ഷിതാക്കൾ കുട്ടികളുടെ ചെലവ് വഹിക്കും. ബാക്കി കുട്ടികൾ ദാനധർമങ്ങളും സകാത്തും അർഹിക്കുന്നവരാണ്. ഇത് സ്ഥാപിക്കാൻ കൂടെ നിന്ന നാം നടത്തിക്കൊണ്ട് പോകാനും കൂടെ നിൽക്കണമല്ലോ.
ഇത് 90 വാഫി വഫിയ്യാ സ്ഥാപനങ്ങളുടെ സ്ഥാപനമാണ്. നല്ല സംരംഭങ്ങൾ തിരിച്ചറിഞ്ഞു സഹായിക്കുന്നവർക്കൊരവസരമാണ്. സഹായിക്കുക; സഹായിപ്പിക്കുക. അർഹരായ കുട്ടികൾക്ക് സകാത്ത് വിഹിതവും വക്കാലത്തായി എത്തിക്കാവുന്നതാണ്."
പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ
(റെക്ടർ, സി.ഐ.സി)
"സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ ആഹ്വാനം പങ്കുവെക്കുന്നു. എല്ലാവരുടേയും സഹകരണം പ്രതീക്ഷിക്കുന്നു. വിദ്യയുടെ വെട്ടം ഏതു പ്രതികൂല സാഹചര്യത്തിലും കെടാതെ നോക്കുക നാം."
അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി
(വാഫി - വഫിയ്യ കോർഡിനേറ്റർ)
CIC Bank A/c Details:
-------------
State Bank of India – SBI
Coordination of Islamic Colleges
A/c No: 67108016183
IFSC: SBIN0070637
Branch: Valanchery