Media Desk


Media Desk (News)


വാഫി, വഫിയ്യ ട്രയൽ അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

28/07/2021 ന് നടന്ന വാഫി, വഫിയ്യ എൻട്രൻസ് പരീക്ഷയുടെ റിസൾട്ട് (ട്രയൽ അലോട്ട്മെന്റ്) പ്രസിദ്ധീകരിച്ചു. www.wafyonline.com സൈറ്റിലെ Login ടാബിൽ കയറി അപ്ലിക്കേഷൻ നമ്പറും ജനന തിയ്യതിയും ഉപയോഗിച്ച് ഓപ്പൺ ചെയ്ത് Selection Status എന്നതിൽ ക്ലിക്ക് ചെയ്താൽ റിസൾട്ട് അറിയാം. Hall Ticket ലെ QR കോഡ് സ്കാൻ ചെയ്തും ട്രയൽ അലോട്ട്മെന്റ് ഫലം അറിയാം.

നിലവിൽ നൽകിയ കോളേജ് ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്തുവാനും  കോളേജുകളെ പുതുതായി ചേർക്കാനും ആഗ്രഹിക്കുന്നവർക്ക് നാളെ (ആ​ഗസ്റ്റ് 3) രാവിലെ 10 മുതൽ വൈകുന്നേരം 6 മണിവരെ അവസരമുണ്ട്. ഒന്നാം അലോട്ട്മെന്റ് ലിസ്റ്റ് വ്യാഴാഴ്ച്ചക്കകം (05/08/2021) പ്രസിദ്ധീകരിക്കും.

സൂചകങ്ങൾ
-----------------
* Selected: വിദ്യാർത്ഥിക്ക് സെലക്ഷൻ ലഭിച്ച കോളേജിനെ സൂചിപ്പിക്കുന്നു. (ഇത് ട്രയൽ അലോട്ട്മെന്റാണ്. ഒന്നാം അലോട്ട്മെന്റ് മുതലായിരിക്കും പ്രവേശനത്തിനായി അന്തിമമായി പരിഗണിക്കുക.)
* Waiting: വിദ്യാർത്ഥി വെയ്റ്റിംഗിലുള്ള കോളേജിനെ സൂചിപ്പിക്കുന്നു.
* Eliminated: വിദ്യാർത്ഥിക്ക് സെല്ക്ഷനോ/വെയ്റ്റിംഗോ ലഭിക്കാത്ത കോളേജിനെ സൂചിപ്പിക്കുന്നു.

പ്രത്യേകം ശ്രദ്ധിക്കുക:
-----------------
* VAM ഇസ്ലാമിക് & ആർട്സ് കോളേജ് ഫോർ ഗേൾസ്, ചാപ്പനങ്ങാടി, കോട്ടക്കൽ, മലപ്പുറം (Aff No: 124, വഫിയ്യ)
* അൽ റഷാദ് ഇസ്ലാമിക് & ആർട്സ് കോളേജ്, കൊടികുത്തി പറമ്പ്, കൊട്ടപ്പുറം, മലപ്പുറം (Aff. No: 63, വാഫി)
*  സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങൾ ഇസ്ലാമിക് & ആർട്സ് വിമൺസ് കോളേജ്, അഞ്ചങ്ങാടി, തൃശ്ശൂർ (Aff No: 72, വഫിയ്യ)
എന്നീ സ്ഥാപനങ്ങളിൽ ഈ വർഷം അഡ്മിഷൻ ഉണ്ടായിരിക്കുന്നതല്ല. ഈ സ്ഥാപനങ്ങൾ സെലക്ട് ചെയ്ത അപേക്ഷാർത്ഥികൾ ആഗസ്റ്റ് 3 ന് രാവിലെ 10 മണി മുതൽ വൈകുന്നേരം 6 വരെ നൽകിയ ഓപ്ഷനുകളിൽ മാറ്റങ്ങൾ വരുത്താൻ പ്രത്യേകം ശ്രദ്ധിക്കുക.

#WAFY_UPDATES [177]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com