Media Desk


Media Desk (News)


വാഫി, വഫിയ്യ തംഹീദിയ്യ പഠനാരംഭം ആഗസ്റ്റ് 16 (തിങ്കൾ) ന്.

വാഫി വഫിയ്യ കോഴ്സുകളിൽ ഈ വർഷം അഡ്മിഷൻ നേടിയ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ പഠനാരംഭം 16/08/2021 (തിങ്കൾ) രാവിലെ 10:00 മണിക്ക് ഓൺലൈനായി നടക്കും. വാഫി അപ്ഡേറ്റ്സ് യൂടൂബ് ചാനലിൽ തത്സമയ പ്രക്ഷേപണമുണ്ടാവും.

പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ പഠനാരംഭം ഉദ്ഘാടനം ചെയ്യും.

സമസ്ത കേരള ജംഇയ്യത്തുൽ ഉലമ പ്രസിഡണ്ടും സി.ഐ.സി അഡ്വൈസറുമായ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങൾ വിദ്യാർഥി വിദ്യാർഥിനികൾക്ക് കിതാബ് ചൊല്ലിക്കൊടുത്ത് പഠനാരംഭം കുറിക്കും.

സമസ്ത ജനറൽ സെക്രട്ടറി ശൈഖുനാ ആലിക്കുട്ടി മുസ്ലിയാർ, സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അർഹാം സമിതി ചെയർമാൻ സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങൾ, സി.ഐ.സി അക്കാദമിക് കൗൺസിൽ ഡയറക്ടർ സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ, സി.ഐ.സി റെക്ടർമാരായ ഹംസ മുസ്‌ലിയാർ വയനാട്, കെ.എ റഹ്മാൻ ഫൈസി കാവനൂർ, വാഫി എക്സ്പാൻഷ്യൻ ബ്യൂറോ ഡയറക്ടർ അഹമ്മദ് വാഫി ഫൈസി കക്കാട്, അസി. കോർഡിനേറ്റർ ഡോ. അബ്ദുൽ ബർറ് വാഫി തുടങ്ങിയ പ്രമുഖർ പങ്കെടുക്കും. ഈ വർഷം വാഫി വഫിയ്യ സ്ഥാപനങ്ങളിൽ അഡ്മിഷൻ നേടിയ വിദ്യാർത്ഥി വിദ്യാർഥിനികളും രക്ഷിതാക്കളും അദ്ധ്യാപകരും മാനേജ്മെൻറ് പ്രതിനിധികളും പഠനാരംഭത്തിൽ ലൈവായി പങ്കെടുക്കും.

WAFY UPDATES യൂടൂബ് ചാനൽ ലിങ്ക്:
https://www.youtube.com/wafyupdates/

 

#WAFY_UPDATES [180]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com