കോവിഡ് കാരണം പരീക്ഷ എഴുതാൻ കഴിയാത്ത വിദ്യാർത്ഥികൾക്കായി നടത്തുന്ന പ്രത്യേക പ്രവേശന പരീക്ഷ ആഗസ്റ്റ് 17 (ചൊവ്വ) ന് രാവിലെ 11 മണിക്ക് സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ വെച്ച് നടക്കും. ഈ അവസരം ഉപയോഗിച്ച് നിലവിൽ അപേക്ഷ നൽകാത്ത മറ്റ് വിദ്യാർത്ഥികൾക്കും പുതുതായി അപേക്ഷ നൽകി പരീക്ഷ എഴുതാവുന്നതാണ്. എസ്.എസ്.എൽ.സി ഉപരിപഠന യോഗ്യതയും മദ്രസ ഏഴാം തരം / തത്തുല്യ യോഗ്യതയുമുള്ളവർക്ക് അപേക്ഷ നൽകാം. 500 രൂപയാണ് അപേക്ഷാ ഫീസ്.
പുതുതായി അനുവദിച്ചതുൾപ്പെടെ രണ്ടാം അലോട്ട്‌മെന്റിന് ശേഷം ഒഴിവുള്ള 185 വാഫി സീറ്റുകളിലേക്കും 31 വഫിയ്യ സീറ്റുകളിലേക്കും നിലവിൽ വെയിറ്റിംഗ് ലിസ്റ്റിലെ വിദ്യാർത്ഥികളോടൊപ്പം സ്പെഷ്യൽ എൻട്രൻസിൽ വിജയിക്കുന്ന വിദ്യാർത്ഥികൾക്കും പ്രവേശനം നേടാനാകും.
ഇന്നും നാളെയും (ആഗസ്റ്റ് 15, 16) www.wafyonline.com വഴി അപേക്ഷ നൽകാവുന്നതാണ്. കോവിഡ് പ്രതിസന്ധി കാരണം പരീക്ഷ എഴുതാൻ കഴിയാത്ത വിവരം എൻട്രൻസ് പരീക്ഷാ ബോർഡിനെ മുൻകൂട്ടി അറിയിച്ച വിദ്യാർത്ഥികൾ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല.
സ്പെഷ്യൽ എൻട്രൻസ് പരീക്ഷയുടെ ഫലം ആഗസ്റ്റ് 17 (ചൊവ്വ) ന് രാത്രി അറിയാൻ സാധിക്കും. ആഗസ്റ്റ് 18 ന് സപ്ലിമെന്ററി അലോട്ട്മെന്റ് പ്രസിദ്ധീകരിക്കും. പ്രവേശനം ലഭിക്കുന്നവർ ആഗസ്റ്റ് 20 നകം അഡ്മിഷൻ എടുക്കേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 7025687788, 9497313222, 9349677788 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
Join WAFY UPDATES WhatsApp group:
https://wafycic.page.link/WAGroup
#WAFY_UPDATES [182]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com