Media Desk


Media Desk (News)


തംഹീദിയ്യ പാരൻ്റിംഗ് ക്ലാസ് സമാപിച്ചു

2021-2022 അധ്യയന വർഷത്തിൽ  വാഫി, വഫിയ്യ കോളേജുകളിലേക്ക്‌  പുതുതായി അഡ്മിഷൻ നേടിയ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് സെപ്തംബർ  11, 12, 13 തിയ്യതികളിൽ നാലു സെഷനുകളിലായി Zoom വഴി പാരൻ്റിംഗ് ക്ലാസുകൾ നടന്നു.  വാഫി, വഫിയ്യ, വഫിയ്യ ഡേ കോളേജുകളിൽ നിന്നായി 1600 ലധികം രക്ഷിതാക്കളും 100 ഓളം അധ്യാപകരും പാരൻ്റിംഗ് ക്ലാസുകളിൽ പങ്കെടുത്തു. സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അസി. കോർഡിനേറ്റർമാരായ ഹബീബുള്ള ഫൈസി, ഡോ. അബ്ദുൽ ബറ്ർ വാഫി, ഡോ. മുഹമ്മദലി വാഫി, ഹസൻ വാഫി മണ്ണാർക്കാട്, പ്രഗൽഭ ട്രൈനർ അഫ്സൽ വാഫി തൃക്കരിപ്പൂർ എന്നിവർ  കോർഡിനേറ്റർ ടോക്ക്, ഇന്ററാക്ഷൻ, പാരൻറിംഗ് ടോക്ക് എന്നീ സെഷനുകൾക്ക് നേതൃത്വം നൽകി.

#WAFY_UPDATES [186]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com