വാഫി, വഫിയ്യ, വഫിയ്യ ഡേ സ്ഥാപനങ്ങളിൽ തംഹീദിയ്യ വിഭാഗത്തിൽ LSRW ക്ലാസ്സെടുക്കുന്ന മുഴുവൻ അധ്യാപികാധ്യാപകർക്കുമായി സി.ഐ.സി സംഘടിപ്പിച്ച LSRW പരിശീലന ക്യാമ്പ് സെപ്റ്റംബർ 20-23, 27,28 തിയ്യതികളിൽ 3 സോണുകളിലായി സമാപിച്ചു.
വാഫി അധ്യാപകർക്ക് വഫാ കാമ്പസ് പാങ്ങ്, ശംസുൽ ഉലമാ ഇസ്ലാമിക് അക്കാദമി വെങ്ങപ്പള്ളി എന്നീ സ്ഥാപനങ്ങളിലും, വഫിയ്യ അധ്യാപികമാർക്ക് ഗ്രേസ് വാലി ഇസ്‌ലാമിക് & ആർട്സ് കോളേജ് ഫോർ ഗേൾസ് വഫിയ്യ കോളേജിൽ വെച്ചുമാണ് ക്യാമ്പുകൾ നടന്നത്.
'Art of Arabic language listening', 'Art of Arabic language speaking', 'Language teaching in revised curriculum', 'Reading and writing', 'Sharing the models' എന്നീ സെഷനുകൾക്ക് സി.ഐ.സി കോഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, മുസ്തഫ വാഫി അബുദാബി, ക്യാമ്പ് അമീറും അസിസ്റ്റൻറ് കോർഡിനേറ്ററുമായ ഡോ. മുഹമ്മദലി വാഫി, കേരള യൂണിവേഴ്സിറ്റി അറബിക് വിഭാഗം ലക്ചറർ ഡോ. ഷാഫി വാഫി, അസി. കോഡിനേറ്റർ ഹസൻ വാഫി മണ്ണാർക്കാട്, വാഫി കാമ്പസ് കാളികാവ് ലക്ചറർ അബ്ദുൽ റഷീദ് വാഫി, തംഹീദിയ കോർഡിനേറ്റർ അബ്ദുൽ ഷുക്കൂർ വാഫി, തുടങ്ങിയ പ്രമുഖർ നേതൃത്വം നൽകി.
Chat with Arabic native speaker എന്ന സെഷനിൽ
സെൻഅ യൂണിവേഴ്സിറ്റി പ്രൊഫസർ അബ്ദുൽ ഖാദർ അൽ യമനി, അൽ മഹ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് സയൻസ് ലക്ചറർ മുഹമ്മദ് ഹസൻ അൽ ഹവർ എന്നിവർ LSRW അദ്ധ്യാപികാധ്യാപകരുമായി സംവദിച്ചു. മൂന്നു ക്യാമ്പുകളിലായി 136 വാഫി, വഫിയ്യ LSRW അധ്യാപികാധ്യാപകർ പങ്കെടുത്തു.
#WAFY_UPDATES [189]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com