വാഫി ആലിയ കോളേജുകളിലെ പ്രിൻസിപ്പാൾമാർ, ഖളായസ്സാഅ വിഷയം കൈകാര്യം ചെയ്യുന്ന അധ്യാപകർ എന്നിവർക്കായി സി.ഐ.സി സംഘടിപിച്ച ഖളായസ്സാഅ ഓറിയന്റേഷൻ ഒക്ടോബർ 14 (വ്യാഴം) രാവിലെ 11:00 AM മുതൽ 03:30 PM വരെ പാങ്ങ് വഫാ കാമ്പസിൽ വെച്ചു നടന്നു.
പരിഷ്കരിച്ച സിലബസിൽ ആലിയ എട്ടാം സെമസ്റ്ററിൽ വർത്തമാന കാലത്ത് പ്രസക്തമായ ഒരു വിഷയം പ്രോജക്റ്റ് രൂപത്തിൽ അധ്യാപകരും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കേണ്ടതുണ്ട്. ഈ വിഷയത്തിന്റെ ആശയ മാതൃകകൾ പരസ്പരം പങ്ക് വെക്കുകയും കാര്യക്ഷമമായി നടപ്പാക്കാനുള്ള നിർദ്ദേങ്ങൾ ചർച്ച ചെയ്യുകയും ചെയ്തു.
സി.ഐ.സി അസി. കോർഡിനേറ്റർ ഹസ്സൻ വാഫി മണ്ണാർക്കാട് ആമുഖഭാഷണം നടത്തിയ പരിപാടിയിൽ Scope and boundary of Qalaya Saa'a, Soul of Qalaya Saa'a, presentation of models എന്നീ സെഷനുകൾ യഥാക്രമം സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അസി. കോർഡിനേറ്റർ ഡോ. അബ്ദുൽ ബറ്ർ വാഫി, റിസർച്ച് കൗൺസിൽ കൺവീനർ അബ്ദുസലാം വാഫി എടപ്പാൾ, അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. അലി ഹുസൈൻ വാഫി എന്നിവർ അവതരിപ്പിച്ചു. ആലിയാ കോർഡിനേറ്റർ കബീർ വാഫി ഉപസംഹാര ഭാഷണം നിർവഹിച്ചു. 50 ഓളം ഖളായസ്സാഅ അധ്യാപകർ പങ്കെടുത്തു.
#WAFY_UPDATES [194]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com