കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസി(സി.ഐ.സി)ന്റെ ഡിസ്റ്റൻസ് എജുക്കേഷൻ വിഭാഗത്തിന് കീഴിൽ വഫിയ്യ പി.ജി ഡിസ്റ്റൻസ് കോഴ്സ് (രണ്ടാം ബാച്ച്) ചെയ്യുന്ന വിദ്യാർത്ഥിനികൾക്ക് ഏകദിന ഓറിയന്റേഷൻ പ്രോഗാം ഒക്ടോബർ 17 (ഞായർ) 10:00 AM മുതൽ 05:00 PM വരെ വളവന്നൂർ ബാഫഖി എത്തീംഖാന ആർട്സ് ആൻഡ് സയൻസ് കോളേജിൽ വെച്ച് നടന്നു.
സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, വാഫി ക്യാമ്പസ് കാളികാവ് ലക്ചറർ ഡോ. യൂസഫ് അസ്ഹരി, സി.ഐ.സി റിസർച്ച് കൗൺസിൽ ചെയർമാൻ കുഞ്ഞാമു ഫൈസി താനൂർ, സി.ഐ.സി അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. അലി ഹുസൈൻ വാഫി, അബ്ദുൽ ഖാദർ വാഫി ഖത്തർ തുടങ്ങിയ പ്രമുഖർ How to prepare a synopsis, An introduction to Saheeh Al Bukhari, Dirasath, Qavaid Al Fiqhiyya, Department Orientation എന്നിങ്ങനെ വ്യത്യസ്ത സെഷനുകൾക്ക് നേതൃത്വം നൽകി. 60 ഓളം പി.ജി വിദ്യാർഥിനികൾ പരിപാടിയിൽ പങ്കെടുത്തു. വാഫി ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ഡയറക്ടർ അടിമാലി മുഹമ്മദ് ഫൈസി ആമുഖ ഭാഷണവും മെമ്പർ സെക്രട്ടറി ഡോ. നൗഫൽ വാഫി നന്ദിയും പറഞ്ഞു. മത ഭൗതിക രംഗങ്ങളിൽ വ്യത്യസ്ത പ്രായത്തിലുള്ളവർക്ക് വിവിധ കോഴ്സുകൾ ആവിഷ്കരിച്ച് നടപ്പാക്കാനായി 2020-2021 അധ്യയന വർഷം മുതലാണ് സി.ഐ.സി ക്ക് കീഴിൽ വിദ്യൂര വിദ്യാഭ്യാസ വിഭാഗം നിലവിൽ വന്നത്.
#WAFY_UPDATES [195]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com