കോർഡിനേഷൻ ഓഫ് ഇസ്ലാമിക് കോളേജസ് റിസർച്ച് കൗൺസിൽ മീറ്റ് ഒക്ടോബർ 26 (ചൊവ്വ) 10:30 AM
ന് വഫാ കാമ്പസ് പാങ്ങിൽ വെച്ചു ചേർന്നു. സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, സി.ഐ.സി റിസേർച്ച് കൗൺസിൽ ചെയർമാൻ കുഞ്ഞാമു ഫൈസി താനൂർ, കൺവീനർ അബ്ദുസ്സലാം ഫൈസി എടപ്പാൾ, സമസ്ത കേന്ദ്ര മുശാവറ അംഗം ഹസൻ ഫൈസി തുടങ്ങിയ പ്രമുഖർ കൗൺസിലിൽ പങ്കെടുത്തു. 'വഖഫ് മുതൽ: വില്പന ഇസ്തിബ്ദാൽ സാധ്യതകൾ' എന്ന വിഷയം കൗൺസിൽ സമഗ്രമായി ചർച്ച ചെയ്തു. ഈ വിഷയത്തിലെ സമ്പൂർണ്ണ പഠനറിപ്പോർട്ട് അടുത്ത റിസർച്ച് കൗൺസിൽ യോഗത്തിൽ അവതരിപ്പിക്കും.
വാഫി, വഫിയ്യ, വഫിയ്യ ഡേ സ്ഥാപനങ്ങളിൽ നിന്നായി 50 ഓളം റിസർച്ച് കൗൺസിൽ മെമ്പർമാർ പങ്കെടുത്തു.
#WAFY_UPDATES [196]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com