വാഫി, വഫിയ്യ സ്ഥാപനങ്ങൾക്കിടയിലെ അക്കാദമിക് സഹകരണം, വൈദ്യഗ്ധ്യങ്ങൾ പരസ്പരം പ്രയോജനപ്പെടുത്തൽ തുടങ്ങിയവ ചർച്ച ചെയ്യാനായി 10/11/2021 (ബുധൻ) 10:30 AM ന് പാങ്ങ് വഫാ ക്യാമ്പസിൽ വെച്ച് പി.ജി അധ്യാപക സംഗമം നടത്തി. പി.ജി സ്ഥാപനങ്ങൾക്കിടയിലെ അധ്യാപക കൈമാറ്റം, ഗവേഷണ മാഗസിനുകൾ പ്രസിദ്ധീകരിക്കൽ, വിദ്യാർത്ഥി കൈമാറ്റം, നാഷണൽ ഇൻറർനാഷണൽ സെമിനാറുകൾ സംഘടിപ്പിക്കൽ തുടങ്ങിയ വ്യത്യസ്ത വിഷയങ്ങളിൽ കൂട്ടമായ ആലോചനകൾ നടത്തി.
സി.ഐ.സി കോഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, അസിസ്റ്റൻറ് കോർഡിനേറ്റർമാരായ ഹബീബുല്ല ഫൈസി, ഡോ. അബ്ദുൽ ബർറ് വാഫി, ഡോ. മുഹമ്മദലി വാഫി, അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. അലി ഹുസൈൻ വാഫി തുടങ്ങിയവർ ചർച്ചക്ക് നേതൃത്വം നൽകി. ഡോ. യൂസുഫ് അസ്ഹരി, കുഞ്ഞാമു ഫൈസി താനൂർ, സമദ് ബാഖവി തുടങ്ങിയവർ സംസാരിച്ചു. ഏഴ് പി.ജി സ്ഥാപനങ്ങളിലെ 40 അധ്യാപകർ പങ്കെടുത്തു.
#WAFY_UPDATES [197]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com