Media Desk


Media Desk (News)


സ്കിൽ അസെസ്മെന്റ് പ്രോഗ്രാം സമാപിച്ചു

തംഹീദിയ്യ ഘട്ടമുള്ള മുഴുവൻ വാഫി, വഫിയ്യ, വഫിയ്യ ഡേ സ്ഥാപനങ്ങളിലേയും പ്രിൻസിപ്പാൾമാരും തംഹീദിയ്യ ഒന്ന് രണ്ട് ക്ലാസുകളിലെ മെന്റർമാർക്കുമായി സംഘടിപ്പിച്ച 'Orientation on Aptitude Based Skill Assessment Programme' നവംബർ 16 (ചൊവ്വ) 10:30 AM മുതൽ 04:30 PM വരെ പാങ്ങ് വഫാ ക്യാമ്പസിൽ വെച്ച് നടന്നു. വിദ്യാർഥികളിലെ വ്യത്യസ്ത കഴിവുകൾ കണ്ടെത്താനുള്ള പ്രായോഗിക മാർഗ്ഗങ്ങൾ, വിദ്യാർത്ഥികളിലെ അഭിരുചികൾ മനസ്സിലാക്കി ആവശ്യമായ മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാൻ അധ്യാപകരെ പ്രാപ്തരാക്കൽ തുടങ്ങിയ മേഖലകളിൽ കൂട്ടമായ ആലോചനകൾ നടത്തി.

സി.ഐ.സി കോർഡിനേറ്റർ അബ്ദുൽ ഹക്കീം ഫൈസി ആദൃശ്ശേരി, കേരള യൂണിവേഴ്സിറ്റിയിലെ എജുക്കേഷൻ ഡിപ്പാർട്ട്മെൻറ് അസി. പ്രൊഫസർ ഡോ.ഷമീർ ബാബു, ക്ലിനിക്കൽ സൈക്കോളജിസ്റ്റ് അബ്ദുൽ ഗഫൂർ, കൺസൾട്ടന്റ് സൈക്കോളജിസ്റ്റ് സയ്യിദ് ഷഹീർ, അക്കാദമിക് കൗൺസിൽ മെമ്പർ സെക്രട്ടറി ഡോ. അലി ഹുസൈൻ വാഫി, അസി. കോർഡിനേറ്റർ ഹസ്സൻ വാഫി മണ്ണാർക്കാട്, വാഫി ഡിസ്റ്റൻസ് എജുക്കേഷൻ മെമ്പർ സെക്രട്ടറി ഡോ. നൗഫൽ സി.കെ വാഫി തുടങ്ങിയവർ 'Importance of Aptitude Based Skill Development', 'Introduction to Skill Assessment Program', 'How to Assess Various Skills' തുടങ്ങിയ വ്യത്യസ്ത സെഷനുകൾ അവതരിപ്പിച്ചു. തംഹീദിയ്യ ഘട്ടമുള്ള വാഫി, വഫിയ്യ, വഫിയ്യ ഡേ കോളേജുകളിൽ നിന്നായി 150 ൽ പരം പ്രിൻസിപ്പൽമാരും മെന്റർമാരും പങ്കെടുത്തു.

#WAFY_UPDATES [198]
Coordination of Islamic Colleges - CIC
+919349677788
pro.wafycic@gmail.com